Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dyfi Leader

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട്; ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ വ​ട​ക​ര ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. വ​ട​ക​ര എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

മു​ൻ അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ റി​ബേ​ഷി​നെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും എ​വി​ടെ​നി​ന്നാ​ണ് സ്ക്രീ​ൻ​ഷോ​ട്ട് ല​ഭി​ച്ച​തെ​ന്ന് റി​ബേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സ്ക്രീ​ൻ​ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് മു​ൻ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ യു​ഡു​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തോ​ടെ കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​നീ​ഷ്, അ​തു​ൽ എ​ന്നി​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു.

റെ​ഡ് വേ​ള​ന്‍റി​യേ​ഴ്സ് ബ​റ്റാ​ലി​യ​ൻ വാ​ട്സ്പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​ണ് അ​തു​ലും മ​നീ​ഷും. അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​നു മു​ന്നോ​ടി​യാ​യി റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ത്വം ഒ​ഴി​ഞ്ഞി​രു​ന്നു.

Latest News

Corehub Up